photo

ചേർത്തല: ഡൽഹിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച
കെ.സി.വേണുഗോപാൽ, വി.കെ.ശ്രീകണ്ഠൻ തുടങ്ങിയ എം.പി മാരെയും മ​റ്റു നേതാക്കളെയും പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വയലാർ,ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റികളുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.വയലാർ ബ്ലോക്കിലെ മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
വയലാർ കവലയിൽ നടന്ന പ്രതിഷേധ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ടി.എച്ച്. സലാം,എം.കെ.ജയപാൽ,പി.എം.രാജേന്ദ്രബാബു,ശിവൻകുട്ടി,ആർ.ഡി. രാധാകൃഷ്ണൻ,ബിനുമോൻ,ജാസ്മിൻ,സന്തോഷ് പുല്ലാട്ട്, മഹേഷ് പട്ടണക്കാട്, ശാസിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്കിൽ ചേർത്തല നോർത്ത്-ഈസ്​റ്റ് മണ്ഡലം കമ്മ​റ്റികൾ സംയുക്തമായി പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ദേവരാജൻ പിളള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ഭാരവാഹികളായ ഐസക് മാടവന, എൻ.ശ്രീകുമാർ,സജി കുര്യാക്കോസ്,ആർ.ശശിധരൻ,കെ.ജെ.സണ്ണി,ടി.ഡി.രാജൻ,ബി.ഫൈസൽ, കെ.എസ്. അഷറഫ്, ജി.സോമകുമാർ, സി.ആർ.സാനു,ജി.വിശ്വംഭരൻ നായർ,ശ്രീകുമാർ മാമ്പല,എ.അരുൺ ലാൽ,ബാബു മുള്ളൻ ചിറ എന്നിവർ സംസാരിച്ചു.