ആലപ്പുഴ: രാത്രികാല വെറ്ററിനറി സർജനായി ജോലി ചെയ്യവേ എറണാകുളം ജില്ലയിൽ ആലങ്ങാട്ട് ബ്ലോക്കിലെ ഡോ. ചന്ദ്രകാന്തിനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതിനെതിരെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡോ.ജി.രാമ കമ്മത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.ജോർജ് വർഗീസ്, ഡോ. പ്രേംകുമാർ, ഡോ.സംഗീത് നാരായണൻ, ഡോ.അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.