കായംകുളം: കായംകുളം നഗരസഭയിൽ കഴിഞ്ഞ ഒന്നര വർഷ കാലമായി
നടക്കുന്ന എൽ.ഡി.എഫ് ഭരണത്തിൽ കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ ഒന്നും പ്രാവർത്തികമാക്കാൻ ഭരണ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണ് ഒരു തുറന്ന കത്ത് നൽകി .കായംകുളം നഗരസഭയുടെ ടെർമിനൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ കൈവരികൾമുറിച്ചുമാറ്റിയ സംഭവത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു.
നഗരസഭ അഴിമതി ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ വിളിച്ചു ചേർക്കണമെന്ന് ബി.ജെ.പി മുനി. പാർലമെന്ററി പാർട്ടി ആവശ്യപ്പട്ടു.