ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിച്ചു നൽകിയ ടോയ് ലറ്റ് ബ്ളോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് നിർവഹിച്ചു. പതിനാല് ലക്ഷം രൂപ ചെലവിട്ടാണ് ടോയ്ലെറ്റ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ അദ്ധ്യക്ഷയായി. മെഡിക്കൽ കോളേജ് ആർ.എം. ഒ ഡോ.എ.ഹരികുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.രാജേന്ദ്രൻ, ജനപ്രതിനിധികളായ പ്രജിത് കാരിക്കൽ, ലേഖാ മോൾ സനിൽ, അഡ്വ. പ്രദീപ്തി സജിത്, യു.എം. കബീർ, കുഞ്ഞുമോൻ റസിയ ബീവി, സീന ടീച്ചർ, അനിത സതീഷ് തുടങ്ങിയവർ പങ്കെടുത്തു.