
കറ്റാനം:ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെ ഭാഗമായി കറ്റാനം സി.എം.എസ് ഹൈസ്കൂളിൽ ആരംഭിച്ച ജൻഡർ ക്ലബ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്തു.എച്ച്.എം ടി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ശശിധരൻ നായർ,എ.തമ്പി,വസന്ത രമേശ്, ശോഭ ദാസ്, സജിത,ഗീതു ലക്ഷ്മി,സുധ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.