
ആലപ്പുഴ: കലാ-സാഹിത്യ - സാംസ്കാരിക രംഗത്തും സ്ത്രീ ശാക്തീകരണ പ്രവർത്തനം ത്വരിതപ്പെടണമെന്ന് എ.എം.ആരിഫ് എം.പി പറഞ്ഞു.ആലപ്പുഴ സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച സർഗോത്സവം 2022 സാംസ്ക്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമശ്രീ മിഷൻ ചെയർപേഴ്സൺ ടി. സുവർണ്ണ കുമാരി അദ്ധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായി. നഗരസഭാംഗം ക്ലാരമ്മ പീറ്റർ, മോഹൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ എം.കെ.മോഹനൻ, അനിൽകുമാർ എരമല്ലൂർ, രമ രവീന്ദ്ര മേനോൻ, രമ സജീവൻ, സന്തോഷ് മലമ്പുഴ, ബാബുരാമങ്കിരി , അമ്പിളി രത്നൻ, ബീന ശശി, അബ്ദുൾ കലാം, എന്നിവർ സംസാരിച്ചു. സമശ്രീ മിഷൻ സർഗോത്സവത്തിന്റെ ഭാഗമായി രാവിലെ സംഘടിപ്പിച്ച പൊതുസമ്മേളനം എച്ച്.സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.