തുറവൂർ : താലൂക്ക് വ്യവസായ ഓഫീസിന്റെയും കോടംതുരുത്ത് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവസംരംഭകർക്കായി പൊതു ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷൈലജൻ കാട്ടിത്തറ അദ്ധ്യക്ഷനായി. ഉപജില്ല വ്യവസായ ഓഫീസർ എസ്. ജയേഷ് മുഖ്യ പ്രഭാഷണം നടത്തി. ബിനീഷ് ഇല്ലിക്കൽ,സി.ടി.വിനോദ്, ശാന്തി ആർ. പൈ,ജെ.രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.