ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതിയിൽപ്പെടുത്തി എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ
യൂണിയനിലെ ശാഖാ അംഗങ്ങൾക്ക് അരക്കോടി രൂപ അനുവദിച്ച് ഉത്തരവായതായി യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ.പി.ശ്രീരംഗവും അറിയിച്ചു. യൂണിയൻ ഓഫീസിൽ സജ്ജീകരിച്ചിരിക്കുന്ന ഗുരുകാരുണ്യം ജനസേവന കേന്ദ്രം വഴി നൽകിയ 450ൽ പരം അപേക്ഷകൾക്ക് 56 ലക്ഷം രൂപാ അനുവദിച്ചു. ചികിത്സാ ചിലവിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമുദായ അംഗങ്ങൾക്കും ഇതര സമുദായ അംഗങ്ങൾക്കും ഈ പദ്ധതിയിൽ നിന്നും ആനുകൂല്യം ലഭ്യമാകുന്ന പ്രവർത്തനങ്ങൾക്ക് യൂണിയൻ അതിർത്തിയിലെ ശാഖാ ഭരണസമിതികൾ നേതൃത്വം നൽകുന്നുണ്ട്. വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും നിലവിൽ ജോലി ചെയ്യുന്നവരും തിരികെ വരുന്നവർക്കുമായിട്ടുള്ള സമുദായ അംഗങ്ങളെ പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗത്വം നൽകുന്നത് ഉൾപ്പടെയുള്ള സേവനം ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങൾ, യൂണിയൻ ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അറിയിച്ചു.