s

മാവേലിക്കര: മുഖ്യമന്ത്രിക്കു നേരേയും കിളിമാനൂരിൽ വച്ച് കാർ തടഞ്ഞ് എം.എസ്.അരുണ്‍കുമാർ എം.എൽ.എക്ക് നേരേയും കോണ്‍ഗ്രസുകാർനടത്തിയ ആക്രമണത്തിൽ മാവേലിക്കരയിൽ വ്യാപക പ്രതിഷേധം. തിങ്കളാഴ്ച രാത്രി പത്തരക്ക്
വാഹനം തടഞ്ഞു നിർത്തിയാണ് എം.എൽ.എക്കു നേരേ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് മാവേലിക്കരയിലെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം മാവേലിക്കര നഗരത്തിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ റാലി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ യോഗം ഉദ്ഘാടനം ചെയ്തു. മുരളി തഴക്കര അദ്ധ്യക്ഷനായി. ടൗൺ വടക്ക് ലോക്കൽ സെക്രട്ടറി ജി.അജയകുമാർ, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ്‌കുമാർ, അഡ്വ.നവീന്‍ മാത്യു ഡേവിഡ്, കെ.അജയൻ എന്നിവർ സംസാരിച്ചു.