
ചാരുംമൂട് : എം.എസ്. അരുൺ കുമാർ എം.എൽ.എ ക്കു നേരെ കിളിമാനൂരിൽ വച്ചുണ്ടായ കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ചാരുംമൂട് ടൗണിൽ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി സിഗ്നൽ പോയിന്റിൽ പ്രകടനം സമാപിച്ചു.പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ പതാക കത്തിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്. അഷ്‌കർ , സെക്രട്ടറിഎ.അനൂപ്, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. മുകുന്ദൻ , ജില്ലാ കമ്മിറ്റിയംഗങ്ങളായദീലീപ് മുഹസിൻ , അമൃത, ബ്ളാക്ക് കമ്മിറ്റിയംഗങ്ങളായ ജി.ശ്രീനി, എസ്.ശ്രീരാജ് ,
കെ. അനന്ദു, എസ്. രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.