അമ്പലപ്പുഴ: കലാപം നടത്താൻ ആഹ്വാനം ചെയ്ത അമ്പലപ്പുഴ എം.എൽ.എ ഉദ്ഘാടനം ചെയ്ത പുറക്കാട്‌ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാർ കോൺഗ്രസ് മെമ്പർമാർ ബഹിഷ്ക്കരിച്ചു. കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ വി.ശശികാന്തൻ, ജി.സുഭാഷ്കുമാർ, വി.ആർ.അമ്മിണി, രാജേശ്വരി കൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ എന്നിവരാണ് ബഹിഷ്കരിച്ചത്.എം.എൽ.എയുടെ കലാപാഹ്വാനത്തിനു പിന്നാലെ എം.എൽ. യുടെ ഓഫീസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിലെ കോൺഗ്രസ് ഓഫീസും പ്രദേശത്തെ കൊടിമരങ്ങളും തകർത്തിരുന്നതായി ഇവർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം നടത്തിയത്.