മാവേലിക്കര: ലോക രക്തദാന ദിനത്തിൽ മാവേലിക്കര മാർ ഇവാനിയോസ് കോളേജ് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ രക്തം ദാനം നടത്തി. ജില്ലാ ആശുപത്രി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡോ.മനീഷ് നായർ, പ്രിൻസിപ്പൽ ഡോ.കെ.സി.മത്തായി, പ്രോഗ്രാം ഓഫീസർ പ്രൊഫ.ദീപാ ജയാനന്ദൻ എന്നിവർ നേതൃത്വം നൽകി.