 
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസി മരിച്ചു. കഴിഞ്ഞ 21 വർഷക്കാലമായി ശാന്തിഭവനിലെ അന്തേവാസിയായിരുന്ന പ്രേംചന്ദ്(62) ആണ് നിര്യാതനായത്. തെരുവിൽ നിന്നും സാമൂഹ്യപ്രവർത്തകരാണ് ഇദ്ദേഹത്തെ ശാന്തിഭവനിൽ എത്തിച്ചത്. പ്രായാധിക്യത്താലുള്ള അവശതകൾ മൂലം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയില്‍. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447403035 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.