raktha-danam-class

മാന്നാർ: ലോക രക്തദാനദിനത്തോടനുബന്ധിച്ച് മാന്നാർ നായർസമാജം ബോയ്‌സ് സ്‌കൂളിൽ രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽമിഷൻ ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി ഡോ.ലിന്റ തമ്പി ക്ലാസിനു നേതൃത്വം നൽകി. പ്രഥമാദ്ധ്യാപിക സുജ എ.ആർ, അദ്ധ്യാപകരായ ശ്രീവിദ്യ എസ്, മാധവൻ നമ്പൂതിരി, മാന്നാർ എമർജിസി റെസ്ക്യൂ ടീം രക്ഷാധികാരി രാജീവ് പരമേശ്വരൻ, സെക്രട്ടറി അൻഷാദ് പി.ജെ എന്നിവർ സംസാരിച്ചു.