
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പർ ശാഖയിലെ ഗുരുധർമ്മം കുടുംബ യൂണീറ്റ് വാർഷികവും പഠനോപകരണ വിതരണവും യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് രവീന്ദ്രൻ താഴ്ചയിൽ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പ്രീതി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു,വനിതാസംഘം കേന്ദ്ര സമിതി അംഗം തങ്കമണി ഗൗതമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ടി.കെ.അനിലാൽ,ശാഖ വൈസ് പ്രസിഡന്റ് എൻ.ഭാസ്ക്കരൻ,ശാഖ സെക്രട്ടറി എം.എൻ.അശോകൻ,യൂണിയൻ കമ്മിറ്റി അംഗം വി.ആർ.മോഹനൻ,എൻ.ശിവദാസ്,കെ.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വാലയിൽ വിജയൻ സ്വാഗതം പറഞ്ഞു. ദൈവദശക ആലാപന മത്സരവും മറ്റ് ഗുരുദേവ കൃതികളുടെ ആലാപന മത്സരവും നടന്നു.