kolam

ആലപ്പുഴ: കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ആഹ്വാനപ്രകാരം കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളം ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ മുൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ബഷീർ കോയ പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസിൽ അഷറഫ്, ലൈലാ ബീവി, പ്രിൻസി പോൾ, സുമേഷ്,അർജുൻ, അലൻ,നൗഷാദ്,ബോബൻ വട്ടയാൽ എന്നിവർ സംസാരിച്ചു.