മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളുടെ വിതരണവും എസ്.ടി കുട്ടികൾക്കുളള ലാപ്ടോപ് വിതരണവും നടത്തും.