
ചേർത്തല: കെ.പി.സി.സി ആസ്ഥാനമന്ദിരമായ ഇന്ദിരാ ഭവന് നേരെയും സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും നടന്ന സി.പി.എം-ഡി വൈ എഫ് ഐ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിദിനാചരണം നടത്തി. പ്രതിഷേധ സമ്മേളനം കെ.പി.സി.സി ജനറൽ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രഡിഡന്റ് അഡ്വ. വി.എൻ. അജയൻ അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ കെ.ആർ. രാജേന്ദ്രപ്രസാദ്, അഡ്വ. എസ്. ശരത്, അഡ്വ. ടി.എച്ച്. സലാം, മധു വാവക്കാട്,എം.കെ. ജയപാൽ, ജെയിംസ് ചിങ്കുത്തറ, എ.പി. ലാലൻ, ടി.എസ്.ബാഹുലേയൻ,കെ.എസ്. രാജു എന്നിവർ സംസാരിച്ചു.
വയലർ കവലയിൽ നിന്നും ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ മാർച്ചിന്
മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്. രഘുവരൻ, കെ.പി. ആഘോഷ്‌കുമാർ, ജെയിംസ് തുരുത്തേൽ, ബിനുമോൻ, ധർമ്മജൻ, എന്നിവർ നേതൃത്വം നൽകി.
തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.ടി.സാജു അദ്ധ്യക്ഷത വഹിച്ചു.സജി കുര്യാക്കോസ്,എസ്.ഗോപി,ശിവശങ്കരൻ,എൻ.ജി.ശിവദാസൻനായർ,സിൽവി ഫ്രാൻസീസ്,ജോർജ്ജ് കാരാച്ചിറ,എൻ.വി.ഷാജി,എ.ആർ.പ്രസാദ് എന്നിവർ നേതൃത്വം നൽകി.