ചേർത്തല:സുഗതവനം ചാരി​റ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന പ്ലാസ്​റ്റിക് പുനരുപയോഗ പദ്ധതിയായ ഇക്കോ സ്​റ്റോൺ ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് ദാനവും ഇന്ന് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.രാവിലെ 11.30ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിക്കും.

ഇതോടൊപ്പം ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും.സ്പീഡ് കാർട്ടൂണിസ്​റ്റ് ജിതേഷ് ജി പ്രഭാഷണം നടത്തും.