ചേർത്തല: പാഠപുസ്തകങ്ങളിൽ അക്ഷരമാല പുന:സ്ഥാപിക്കുക,കുട്ടികളെ ചിട്ടയായി അക്ഷരം പഠിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ ചേർത്തല താലൂക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ അക്ഷരമാല പഠന സമരം നടത്തി.കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.ബി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് അഡ്വ.ജേക്കബ് അറയ്ക്കൽ അദ്ധ്യക്ഷനായി. ആർ.സിദ്ധാർത്ഥൻ,കെ.ബിമൽജി,വിദ്യ വിജയൻ,ബി.ഇമാമുദ്ദീൻ,ടി.മുരളി,എൻ.കെ.ശശികുമാർ,കെ.പി.മനോഹരൻ എന്നിവർ സംസാരിച്ചു.താലൂക്ക് കൺവീനർ കെ.എ.വിനോദ് സ്വാഗതം പറഞ്ഞു.