
അമ്പലപ്പുഴ : കഴിഞ്ഞ ദിവസം അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ നാലു ഡി.വൈഎഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.കാക്കാഴം വെളിയംപറമ്പ് അബ്ദുൾ സലാം (31), കാക്കാഴം തോപ്പിൽ വീട്ടിൽ ഷിജാസ് (30), കാക്കാഴം പുതുവൽ വീട്ടിൽ അസ്ഹർ (39), നീർക്കുന്നം പുതുവലിൽരതീഷ് (36) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തിങ്കളാഴ്ച രാത്രി 12 ഓടെ 2ബൈക്കുകളിലായി എത്തിയ ഇവർ കോൺഗ്രസ് ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും വഴിയാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.