ph
ദേവനന്ദ

കായംകുളം: കായംകുളം ഗവ.ഗേൾസ് ഹൈസകൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി ചിറക്കടവം വേണാട്ടുശ്ശേരിൽ ചൈത്രത്തിൽ ദേവനന്ദ (15) പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: ബിനു.പി.ആർ (അദ്ധ്യാപകൻ,കെ.വി.സംസ്കൃത എച്ച്.എസ് ,മുതുകുളം) മാതാവ്: രശ്മി ശർമ്മ (മാനേജർ, കേരളാ ബാങ്ക്, മുതുകുളം)
സഹോദരൻ: ദേവാനന്ദ്.