ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ തുടർച്ചയായ ഏഴാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി. പരീക്ഷ എഴുതിയ 216 വിദ്യാർത്ഥികളിൽ 10കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊവിഡ് കാലത്ത് ഓൺലൈൻ അദ്ധ്യയനത്തിലൂടെ ക്ളാസുകൾ നടത്തി സ്‌കൂളിന് അഭിമാനകരമായ വിജയം നേടിത്തന്ന വിദ്യാർത്ഥികളെയും പ്രഥമാദ്ധ്യാപിക എം.എം. ജ്യോതിയെയും മറ്റ് അദ്ധ്യാപകരെയും പി.ടി. എ കമ്മിറ്റിയെയും സ്‌കൂൾമാനേജിംഗ് കമ്മിറ്റി അഭിനന്ദിച്ചു. മാനേജർ ഇടശേരി രവി അദ്ധ്യക്ഷത വഹിച്ചു.