
ആലപ്പുഴ: കന്നിട്ട ബണ്ടിനകം പാടശേഖര സമിതിക്ക് കൃഷി വകുപ്പിൽ നിന്നും 30 ഹൈ പവർ വെർട്ടിക്കൽ പമ്പ് സെറ്റും നഗരസഭയിൽ നിന്ന് നെൽവിത്തുകളും സൗജന്യമായി നൽകി.പുതുതായി നിർമ്മിച്ച മോട്ടോർപുരയുടെ ഉദ്ഘാടനവും നടത്തി.
പമ്പ് സെറ്റ് ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. നെൽവിത്ത് വിതരണം ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്‌തു. മോട്ടോർപുരയുടെ ഉദ്ഘാടനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്ദുതോമസ് നിർവ്വഹിച്ചു. അഡ്വ. ഒ.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ്, കൃഷി ഓഫീസർ സീതാരാമൻ, വിജയകുമാർ, പി.അനിരുദ്ധൻ,ടി. സുനിൽകുമാർ, കെ.എസ് ബൈജു എന്നിവർ പങ്കെടുത്തു.