അമ്പലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ അമ്പലപ്പുഴയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. നൂറു ശതമാനവുമായി പുറക്കാട് എസ് .എൻ. എം എച്ച് .എസ് .എസ്. പരീക്ഷ എഴുതിയ 275 കുട്ടികളും വിജയിച്ചു.35 ഫുൾ എപ്ലസും ലഭിച്ചു. പുന്നപ്ര അറവുകാട് എച്ച് .എസിൽ പരീക്ഷ എഴുതിയ 319 വിദ്യാർത്ഥികളും വിജയിച്ചു. 28 ഫുൾ എ പ്ലസും ലഭിച്ചു.അമ്പലപ്പുഴ ഗവ. മോഡൽ എച്ച് എസും നൂറു ശതമാനം വിജയം കരസ്ഥമാക്കി.203 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.203 പേരും വിജയിച്ചു.36 ഫുൾ എ പ്ലസും ലഭിച്ചു. പറവൂർ ഗവ.എച്ച് എസിലെ പരീക്ഷ എഴുതിയ 119 വിദ്യാർത്ഥികളും വിജയിച്ചു.18 ഫുൾ എപ്ലസ് ഉണ്ട്. തോട്ടപ്പള്ളി നാലു ചിറ എച്ച് എസിൽ പരീക്ഷ എഴുതിയ 95 വിദ്യാർത്ഥികളും വിജയിച്ചു.3 എ.പ്ലസും ഉണ്ട്. കാക്കാഴം ഗവ.എച്ച് എസ് ന് 95.5 ശതമാനം വിജയം നേടാനായി. 239 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 238 വിദ്യാർത്ഥികൾ വിജയിച്ചു. 25 ഫുൾ എപ്ലസും ലഭിച്ചു. അമ്പലപ്പുഴ കെ .കെ. കുഞ്ചുപിള്ള സ്കൂളിൽ പരീക്ഷ എഴുതിയ 52 വിദ്യാർത്ഥികളും വിജയിച്ചു.