tur

തുറവൂർ:ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് വളമംഗലം എസ്.സി.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ പ്രത്യേക അസംബ്ലിയിൽ തമ്പി ചാണിയിലിനെ സ്കൂൾ മാനേജർ എസ്. വിഷ്ണു പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ.ജി.അജയകുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് യു.സുജ, സ്റ്റാഫ് സെക്രട്ടറി എൻ.ജി.ജയശ്രീ,സി.എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.