മാവേലിക്കര: ലോക രക്തദാന ദിനമായ ജൂൺ 14 ന് ബ്ലഡ് ബാങ്ക് മാവേലിക്കരയുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ നടത്തിയ സൗജന്യ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി. മാവേലിക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടന കേരളത്തിലുടനീളം 550 ഇൽപ്പരം രക്തദാനം നടത്തി. രക്തദാന സമ്മേളനം ഡോക്ടർ എ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ ചുമതലയുള്ള ഡോക്ടർ മനീഷ് മുഖ്യപ്രഭാഷണം നടത്തി.
മൂന്നിൽ കൂടുതൽ രക്തദാനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ് ആദ്യ രക്തദാനം ചെയ്ത് ഉദ്ഘാടനം നടത്തി. ബ്ലഡ് ബാങ്ക് മാവേലിക്കര പ്രസിഡന്റ് അനൂപ് സൂര്യ, സെക്രട്ടറി ദിലീപ് മാവേലിക്കര, ട്രഷറർ ഫെബിൻ മാവേലിക്കര, എക്സിക്യൂട്ടീവ് മെമ്പർ പൃഥ്വിരാജ് ഉമ്പർനാട്, കോഓഡിനേഷൻ അംഗങ്ങൾ സൗലാഷ് വള്ളികുന്നം, ഗീത മണിക്കുട്ടൻ, ശരണ്യ തുടങ്ങിയവർ സംസാരിച്ചു.