ഹരിപ്പാട്: എസ്. എസ്. എൽ. സി പരീക്ഷയിൽ നങ്യാർകുളങ്ങര എസ്. എൻ. ട്രസ്റ്റ്. എച്ച്. എസ്. എസിന് തുടർച്ചയായി അഞ്ചാം വർഷവും നൂറ് മേനി വിജയം. പരീക്ഷ എഴുതിയ 49 കുട്ടികളും വിജയിച്ചു. നാലു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഫുൾ എ പ്ലസ് ലഭിച്ച ലാവണ്യ. എസ്, ഗിരിധർ. എ, കേദാർനാഥ്. ആർ, കെ. എസ്. കാർത്തിക് എന്നിവരെയും വിജയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ പി. ടി.എ പ്രസിഡന്റ് അഡ്വ. യു. ചന്ദ്രബാബു, ആർ. ഡി. സി ചെയർമാൻ എസ്. സലികുമാർ, കൺവീനർ കെ.അശോകപണിക്കർ, വികസന സമിതി ചെയർമാൻ ഇല്ലത്തുശ്രീകുമാർ, പ്രിൻസിപ്പൽ പ്രസന്നകുമാർ, എച്ച്. എം ബിജി തുടങ്ങിയവർ അഭിനന്ദിച്ചു.