അരൂർ: അരൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ദേശീയ പാതയോടും മറ്റ് പ്രധാന റോഡുകളോടും ചേർന്ന് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചവർ തന്നെ 7 ദിവസത്തിനകം അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെകട്ടറി അറിയിച്ചു.