photo

ചേർത്തല : കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠയുടെ ഭാഗമായുള്ള തിരു എഴുന്നള്ളത്ത് തുടങ്ങി. കണ്ടമംഗലം
ക്ഷേത്രം മേൽശാന്തി പി.കെ.ചന്ദ്രദാസിന്റെയും നിബിൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടന്ന താന്ത്റിക വൈദിക ചടങ്ങുകൾക്ക് ശേഷമാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ശക്തി വിനായക ക്ഷേത്രത്തിൽ നിന്നും
ഘോഷയാത്രയായി കണ്ടമംഗലം ക്ഷേത്രത്തിലെത്തിച്ച ശക്തി വിനായകനെ കണ്ടമംഗലത്തമ്മയോടൊപ്പമാണ് ഭക്തജന വീടുകളിൽ എഴുന്നള്ളിച്ചത്. ഭക്തജനങ്ങൾ നിലവിളക്കും മൺചിരാതുകളും തെളിച്ച് കുരുത്തോലയും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച് നിറപറ വെച്ച് ഭക്ത്യാദരപൂർവം ദേവി ദേവൻമാരെ വരവേ​റ്റു. നൂറ് കണക്കിന് ഭക്തജനങ്ങൾ എഴുന്നള്ളത്തിന് അകമ്പടിയായി. ക്ഷേത്രത്തിന്റെ ഇരു കരകളിലും കളവംകോടം പ്രദേശത്തും നടക്കുന്ന എഴുന്നള്ളത്ത് 26 ന് സമാപിക്കും.

എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം വി.എൻ. ബാബു തിരു എഴുന്നള്ളത്തിന് ദീപ പ്രകാശനം നടത്തി. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിൻ, ആക്ടിംഗ് സെക്രട്ടറി എൻ.എൻ.സജിമോൻ,സംഘാടക സമിതി ചെയർമാൻ എൻ.രാംദാസ് ,വർക്കിംഗ് ചെയർമാൻ സലിം ഗ്രീൻവാലി,ജനറൽ കൺവീനർ സജേഷ് നന്ദ്യാട്ട്, ട്രഷറർ വി.കെ. അശോകൻ,ചീഫ് കോ-ഓർഡിനേ​റ്റർ ഷാജി.കെ.തറയിൽ,വിവിധ സബ് കമ്മ​റ്റി ഭാരവാഹികളായ എ.കെ. അനിൽകുമാർ , പി.ആർ. രാജേഷ്, ആർ. പൊന്നപ്പൻ,സുരേഷ് ബാബു,രാധാകൃഷ്ണൻ തേറാത്ത്, ടി.ഡി.ഭാർഗവൻ, കെ.പി.ആഘോഷ് കുമാർ,ബൈജു ഗോകുലം,എസ്.രാജൻ പിള്ള,വിവേക് വി. പൊന്നപ്പൻ,സുരേഷ് മാമ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.