ആലപ്പുഴ: ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപനം തടഞ്ഞുവെച്ച സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥിക്ക് തിരികെ നൽകുവാൻ ആലപ്പുഴ കൺസ്യൂമർ കോടതി ഉത്തരവിട്ടു. അരൂർ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ ത്രിവത്സര ഡിപ്ലോമ കോഴ്സിന് ചേർന്ന വിദ്യാർത്ഥി 2020ൽ പഠനം പൂർത്തിയാക്കിയതാണ്. സർട്ടിഫിക്കറ്റ് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, പട്ടിക ജാതി പട്ടിക വർഗ്ഗ ഓഫീസുകളെ സമീപിച്ചെങ്കിലും വിജയിച്ചിരുന്നില്ല. വിദ്യാർത്ഥിക്കു വേണ്ടി അഡ്വ എം.വി വിശ്വഭദ്രൻ കോടതിയിൽ ഹാജരായി. പരാതിക്കാരന് രണ്ടായിരം രൂപ കോടതിച്ചെലവിനത്തിൽ മാനേജ്മെന്റ് നകണമെന്നും ഉത്തരവിലുണ്ട്.