ambala
തങ്കപ്പൻ

അമ്പലപ്പുഴ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. പുറക്കാട് കരൂർ ചായക്കാരു പറമ്പിൽ തങ്കപ്പൻ (68) ആണ് മരിച്ചത്.29 ന് ദേശീയ പാതയോരത്ത് കരൂർ ജംഗ്ഷനിലായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന തങ്കപ്പനെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ 7.30 ഓടെ മരിച്ചു. സഞ്ചയനം ഞായർ രാവിലെ 9 ന്.ഭാര്യ: രമണി. മക്കൾ: രഞ്ജു , രഞ്ജിനി, രജനി. മരുമക്കൾ: സൗമ്യ, ബിനു രാജ്, പ്രസാദ്.