
മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയംകൊയ്ത ചെന്നിത്തല മഹാത്മാബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് ഇരട്ട സഹോദരങ്ങൾ നേടിയ ഫുൾ എ പ്ലസ് നേട്ടം ഇരട്ടി മധുരമായി. ചെന്നിത്തല ഒരിപ്രം വാലാടത്ത് ശ്രീവത്സത്തിൽ വി.മാധവൻ നമ്പൂതിരിയുടെയും മഹാത്മാബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക സുചിത്ര ദേവിയുടെയും ഇരട്ടമക്കളായ ശിവേഷ് എം.നമ്പൂതിരിയും ശൈലേഷ് എം.നമ്പൂതിരിയുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 74 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.വിജയലക്ഷ്മി, അദ്ധ്യാപകൻ ഗോവിന്ദൻ നമ്പൂതിരി, ക്ലാർക്ക് ശ്രീലാൽ എന്നിവർ ഇരട്ട സഹോദരങ്ങളുടെ വീട്ടിലെത്തി അഭിനന്ദിച്ചു. ശ്രുതി.എം സഹോദരിയാണ്. ഇരട്ട സഹോദരങ്ങളുടെ പിതാവ് മാധവൻ നമ്പൂതിരിയും ഇരട്ട സഹോദരങ്ങളിൽപെട്ടതാണ്.