മാവേലിക്കര: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ ബ്ലാക്ക് മാർച്ചും താലൂക്ക് ഓഫീസ് ഉപരോധവും നടത്തി. ഉപരോധ സമരം മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനുപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, ജില്ലാ ഉപാദ്ധ്യക്ഷരായ പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, മണ്ഡലം ഭാരവാഹികളായ കെ.ആർ.പ്രദീപ്, സുധീഷ് ചാങ്കൂർ, അംബികാ ദേവി, മോഹൻകുമാർ, ജീവൻ ചാലിശേരിൽ, സ്മിത ഓമനക്കുട്ടൻ, സതീഷ് വടുതല,എം.എൻ.ഹരികുമാർ, സ്റ്റാലിൻ കുമാർ, വിജയകുമാർ പരമേശ്വരത്ത്, അനൂപ് വരേണിക്കൽ, മഹിളാ മോർച്ച ഭാരവാഹികളായ പ്രീത രാജേഷ്, അമ്പിളി ദിനേശ്, ഏരിയാ ഭാരവാഹികളായ അഭിലാഷ് വിജയൻ, വിനീത് ചന്ദ്രൻ, സുജിത്ത് ആർ.പിള്ള, ശരത് രാജ്, രാജേഷ് കാട്ടുവള്ളിൽ, ബിജു പല്ലാരി, പരമേശ്വരൻ പിള്ള, ബിനു ശിവരാമൻ, ജയരാജ് വരേണിക്കൽ, വിദ്യാ സനൽ, മിഥു അഭിലാഷ്, സുജാതാ ദേവി, ആർ. രേഷ്മ, വിജയമ്മ വെട്ടിയാർ എന്നിവർ പങ്കെടുത്തു.