
അമ്പലപ്പുഴ : കോമന അമ്പനാട് ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനുള്ള വിഗ്രഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി, അമ്പനാട്ക്ഷേത്ര സന്നിധിയിൽ തന്ത്രി പുതുമന പി.ഇ.മധുസൂദനൻ നമ്പൂതിരി അമ്പനാട്ടു പണിക്കൻ ഉണ്ണിരവി ശശിധര പണിക്കരിൽ നിന്നും ഏറ്റുവാങ്ങി.17 ന് രാവിലെ നാലിനും ആറിനും ഇടയിലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കും. ശില്പി സദാശിവൻ ആചാരി ,ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് ശാന്തി, രാധാകൃഷ്ണൻ ശാന്തി, കുഞ്ഞുമോൻ , അനിൽ അമ്പനാട് , ഉദയമണി സുനിൽ തുടങ്ങിയവർ സന്നിഹിതരായി.