ambala

അമ്പലപ്പുഴ: കെ.എസ്.ഇ.ബി അമ്പലപ്പുഴ ഡിവിഷനിലെ താത്ക്കാലിക ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തകഴി കുന്നുമ്മ വലിയം തറ ചിറ വീട്ടിൽ ഖാലിദ് കുട്ടിയുടെ മകൻ ഷമീർ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.15 ഓടെ ഒറ്റപ്പന ഭാഗത്ത് പോസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ഐഷബീവി. മക്കൾ: ഹയറുന്നീസ, ബിസ്മി, ബീമ.