photo

ചേർത്തല: യൂത്ത് കോൺഗ്രസ് ടൗൺ ഈസ്​റ്റ് കമ്മി​റ്റിയുടെ യൂത്ത് കെയർ പദ്ധതിയിലേക്ക് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഭാര്യാ സഹോദരന്റെ ഓർമ്മക്കായി ഡോ.ഹേമാ രൂപേഷും ചേർന്ന് നൽകിയ സൈക്കിൾ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അപർണയ്ക്ക് കൈമാറി. സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് പ്രഥമ അദ്ധ്യാപകൻ എ.എസ്.ബാബു എന്നിവർ ചേർന്നാണ് സൈക്കിൾ കൈമാറിയത്.കെ.ആർ.രൂപേഷ്,ഡോ.ഹേമാ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി.ശങ്കർ,സി.ആർ.സാനു, കെ.എസ്.അഷ്റഫ്,കെ.ദേവരാജൻപിള്ള,ബി. ഫൈസൽ,ടോമി മുല്ലപ്പള്ളി,അർജ്ജുൻ ആര്യക്കരവെളി, ആർ.രജിൻ,സ്​റ്റാഫ് സെക്രട്ടറി ഷാജി,ഉമാദേവി എന്നിവർ പങ്കെടുത്തു.