
ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്തിലെ കുണ്ടേലാറ്റ് പാടശേഖരം നികത്തുന്നതിനെതിരെ സമരം. 50 ഏക്കറോളം വരുന്ന പാടശേഖരം നികത്തുന്നത്തിനെതിരെ കിസാൻസഭ കഞ്ഞിക്കുഴി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.കുണ്ടേലാറ്റ് പാടശേഖരം നികത്തുന്നതിനെതിരെ സർക്കാർ ഇടപെടൽ വേണമെന്ന് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.ആർ.രവിപാലൻ അദ്ധ്യക്ഷത വഹിച്ചു.കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ,കെ.ബി.ഷാജഹാൻ,
എം.ഡി.സുധാകരൻ,വി.സുശീലൻ,പി.തങ്കച്ചൻ,ബൈരഞ്ജിത്,
എം.ഡി.മുരളീധരൻ,എം.ഡി.സുഭദ്റ,ഷീല പ്രദീഷ്‌ബെൽ,എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.