
കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ കിന്റർ ഗാർട്ടൻ പ്രവേശനോത്സവം വർണാഭമായി നടത്തി. സ്ക്കൂൾ മാനേജർ വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ ,സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് ഹരീന്ദ്രൻ സ്ക്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.ബി.ശ്രീജയ എന്നിവർ സംസാരിച്ചു. പാട്ടും നൃത്തവുമായി കുട്ടികൾ ചടങ്ങിന് മോടി കൂട്ടി.