അമ്പലപ്പുഴ: ആലപ്പുഴ വനിത സ്റ്റേഷനിലെ എസ്.ഐ വാടയ്ക്കൽ സ്വദേശിനിയായ വീട്ടമ്മയെ സ്റ്റേഷനിൽ വെച്ച് അതിക്ഷേപിച്ചതായി പരാതി. വാടയ്ക്കൽ ചെറുവള്ളിയിൽ എം.ലക്ഷ്മിയാണ് തന്നെ അതിക്ഷേപിച്ചതായി എസ്.പിക്കു പരാതി നൽകിയത്.കുടുബ പ്രശ്നവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരി നൽകിയ പരാതിയിലാണ് ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചത്.എന്നാൽ ഇവർ പറയുന്നത് കേൾക്കാതെ എസ്. ഐ വളരെ മോശമായി കുട്ടികളുടെ മുന്നിൽ വെച്ച് അസഭ്യം പറയുകയും, അതിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.