
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി ഹാളിൽ യൂണിറ്റ് ഭാരവാഹികൾക്കായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. 42ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ വിലയിരുത്തുകയും വിശദീകരിക്കുകയും ചെയ്തു. പെൻഷൻകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾക്ക് വിശദമായ നിവേദനം നേരിട്ട് സമർപ്പിക്കുവാൻ തീരുമാനിച്ചു. ആലപ്പുഴ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.തമ്പുരാൻ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്രകമ്മറ്റിയംഗം ജി.തങ്കമണി, കെ.സുജാതൻ, എം.പി.പ്രസന്നൻ എന്നിവർ സംസാരിച്ചു.