ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടുരേത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. നസീം, ശരത്ത് കുമാർ, ശ്രീലത ശശി, അനിത വാസുദേവൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. അജിത, അസിസ്റ്റന്റ് സെക്രട്ടറി എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.