
ആലപ്പുഴ: നഗരസഭാ പരിധിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച 15 സ്‌കൂളുകളിലും നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി പ്രഥമാദ്ധ്യാപകരെ ആദരിച്ചു. മുഹമ്മദൻസ് ഗേൾസ് , മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദിയ, ലീയോ തേർട്ടീൻത്, സെന്റ് ജോസഫ്‌സ്, സെൻറ് തോമസ് തുമ്പോളി, ഗവ. വി.എച്ച്.എസ്.എസ് ആര്യാട്, സെന്റ് മൈക്കിൾസ് എച്ച്.എസ് തത്തംപള്ളി, എസ്.ഡി.വി ബോയ്‌സ്, എസ്.ഡി.വി ഗേൾസ്, ഗവ. ഗേൾസ് ഹൈസ്‌കൂൾ, ടി.ഡി, തിരുവമ്പാടി, സെന്റ് മേരീസ് വട്ടയാൽ, സെന്റ് ആന്റണീസ് എന്നീ സ്‌കൂളുകളാണ് സന്ദർശിച്ചത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനിത, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബി.നസീർ, ജ്യോതിപ്രകാശ്, സുമം സ്‌കന്ദൻ, എന്നിവരടങ്ങുന്ന ടീമിനൊപ്പം കൗൺസിലർമാരായ എം.ആർ പ്രേം, കെ.ബാബു, ബി.അജേഷ്, ലിന്റ ഫ്രാൻസിസ്, ആർ.രമേശ്, ശ്രീലേഖ, സതീദേവി, സുമ, എന്നിവരുമുണ്ടായിരുന്നു.