tur

തുറവൂർ: കാൽനടയാത്രികർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയ, അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാൻ നടപടിയില്ല. അപകടം നടന്ന് ഒരാഴ്ചയോളമായിട്ടും പാതയോരത്ത് അനാഥമായി കിടക്കുകയാണ് കുത്തിയതോട് പൊലീസ് സ്റ്റേഷന് സമീപം തകർന്ന ഒരു കാറും സ്കൂട്ടറും. ദേശീയ പാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തെ മീഡിയൻ ഗ്യാപ്പിന് സമീപമാണീ കാഴ്ച .അപകടത്തിൽപ്പെട്ട കാർ റോഡിലേയ്ക്ക് കയറി കിടക്കുന്നതിനാൽ അപകട സാദ്ധ്യത വളരെയേറെയാണ്. രാത്രിയിൽ സൂചനാ ലൈറ്റുകൾ പോലുമില്ലാതെ സ്തലത്താണ് വാഹനങ്ങളുടെ കിടപ്പ്. സാധാരണയായി അപകടശേഷം വാഹനങ്ങൾ അതാത് പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഇവിടെ അതൊന്നും പാലിക്കപെട്ടിട്ടില്ല.