കായംകുളം: കയർ സഹകരണ സംഘങ്ങളിലെ പ്രതിസന്ധിയെ സംബന്ധിച്ച് കയർ സൊസൈറ്റീസ് പ്രസിഡന്റേഴ്സ് അസോസിയേഷൻ കയർ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.
ചർച്ചയിൽ വിവിധ ഇനങ്ങളിലായി സർക്കാരിൽ നിന്നും കയർ സംഘങ്ങൾക്കും തൊഴിലാളികൾക്കും ലഭിക്കുവാനുള്ള ആനുകൂല്യങ്ങളും കയർ ഫെഡിൽ നിന്ന് കയർ വിലയിൽ ലഭിക്കുവാനുള്ള തുകയും അടിയന്തിരമായി ലഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി യോഗത്തിൽ അറിയിച്ചു. ചർച്ചയിൽ അസോസിയേഷൻ പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, സെക്രട്ടറി വി.ശശിധരൻ, വൈസ് പ്രസിഡന്റ് വയലിൽ ആനന്ദൻ എന്നിവർ പങ്കെടുത്തു.