ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ കെ.എസ് റ്റി. എംപ്ലോയിസ് യൂണിയൻ (എ.ഐ.റ്റി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഡിപ്പോയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പൊതു മേഖലയെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ബോധ പൂർവ്വമായ ശ്രമമാണ് മാനേജ്മെമെന്റ സ്വീകരിച്ചു വരുന്നതെന്നും കെ.എസ്.ആർ.ടി സി. ജീവനക്കാരെ സർക്കാർ വകുപ്പിൽ മാറ്റി നിയമനം അംഗികരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. സി.പി.ഐ. ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി അനീഷ്, പി.ബി. സുഗതൻ, യു. ദിലീപ്, സി.വി.രാജീവ്, പി വി ജയ പ്രസാദ്, ജി.ഹരികുമാർ, തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.എൻ. അരുൺ ചന്ദ് സ്വാഗതവും ജില്ല സെക്രട്ടറി എസ്.എം അജ്മൽ നന്ദിയും പറഞ്ഞു.