
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു ചൈതന്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ അഞ്ചാംഘട്ട ഉദ്ഘാടനം വനിതാ സംഘം യൂണിയൻ സെക്രട്ടറി ലേഖ മനോജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ സി.സജി, ഡി.ദേവദത്തൻ, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി അനിതാ സാംബൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി.രമണൻ നന്ദിയും പറഞ്ഞു.