cs-sujatha-

മാന്നാർ: മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് യൂണിയന്റെ 47-ാമത് പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മറ്റിയംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.എൻ ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, സി.പി.എം മാന്നാർ എരിയാ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.പി.പ്രദീപ്, യൂണിയൻസെക്രട്ടറി പി.ഡി.ശെൽവരാജൻ, സി.പി.ഐ(എം)മാന്നാർ ഈസ്റ്റ് എൽ.സി സെക്രട്ടറി സി.പി.സുധാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ധനീഷ്.എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ എ.എസ്. ഇ യുണിയൻ സെക്രട്ടറിമാരെ ആദരിച്ചു. പുതിയ ഭാരവാഹികളായി അഡ്വ.സി.എസ്. സുജാത( പ്രസിഡന്റ്), പി.എൻ. ശെൽവരാജൻ(വർക്കിംഗ് പ്രസിഡന്റ്), സുരേഷ് കുമാർ(സെക്രട്ടറി), പി.ഡി.ശെൽവരാജൻ (വൈസ് പ്രസിഡന്റ്), ദിൻ ലാൽ(ജോയിന്റ് സെക്രട്ടറി), ധനീഷ്(ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.