മാന്നാർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി 355 -ാം നമ്പർ പെരിങ്ങിലിപ്പുറം ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ആദരിക്കൽ ചടങ്ങും നടന്നു. മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ദീപ ഉണ്ണി കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വിജയ ലക്ഷ്മി അമ്മാൾ, താലൂക് യൂണിയൻ സെക്രട്ടറി രാജലക്ഷ്മി അമ്മാൾ, യൂത്ത് ഫെഡറേഷൻ ജില്ലാട്രഷറർ കുമാരി ലക്ഷ്മി എന്നിവരെ ശാഖാസെക്രട്ടറി ഉണ്ണി കൃഷ്ണൻ, പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി ആചാരി, മഹിളാസംഘം ഭാരവാഹികൾഎന്നിവർ ചേർന്ന് ആദരിക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി. താലൂക്ക് പ്രതിനിധികളായ മനു കൃഷ്ണൻ, കൃഷ്ണൻകുട്ടി എന്നിവർസംസാരിച്ചു. ഖജാൻജി രാഖി നന്ദി പറഞ്ഞു.