janadhipathya-sadas

മാന്നാർ: ജീവനക്കാർ പണിമുടക്കാനോ, പണിമുടക്കിൽ അണിചേരാനോ പാടില്ലായെന്ന കോടതി നിർദേശത്തിനെതിരായി ആക്ഷൻ കൗൺസിലിന്റെയും, സമരസമിതിയുടെയും നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്കിലെ പത്ത്കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡെന്റ് വി.ഷാജി മോന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡെന്റ് എം.പി സുരേഷ് കുമാർ ,ബി.ബിന്ദു എന്നിവർ സംസാരിച്ചു.